Saturday April 20th, 2019 - 6:26:am
topbanner
topbanner

ഉറപ്പുകള്‍ എഴുതി നല്‍കിയതോടെ കര്‍ഷക ലോംഗ് മാര്‍ച്ച് അവസാനിപ്പിച്ചു

suji
ഉറപ്പുകള്‍ എഴുതി നല്‍കിയതോടെ കര്‍ഷക ലോംഗ് മാര്‍ച്ച് അവസാനിപ്പിച്ചു

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭയുടെ കര്‍ഷകര്‍ നടത്തുന്ന ലോംഗ് മാര്‍ച്ച് അവസാനിപ്പിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ എഴുതി നല്‍കിയതിനെ തുടര്‍ന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചത്. ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോങ്ങ് മാര്‍ച്ച് അവസാനിപ്പിക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചത്.

സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം നിയമസഭയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് കര്‍ഷകര്‍ രണ്ടാം ഘട്ട മാര്‍ച്ച് ആരംഭിച്ചത്. ഇത്തവണ ഉറപ്പുകള്‍ എഴുതി നല്‍കിയാല്‍ മാത്രമേ മാര്‍ച്ചില്‍ നിന്ന് പിന്മാറൂ എന്നു സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ല. ഉറപ്പ് എഴുതി നല്‍കിയതോടെ സര്‍ക്കാരിന് ആശങ്ക മാറി ലോങ് മാര്‍ച്ച് അവസാനിച്ചിരിക്കുകയാണ്.

 

Read more topics: farmers long march,withdraw
English summary
farmers long march withdraw
topbanner

More News from this section

Subscribe by Email