Tuesday January 22nd, 2019 - 10:35:pm
topbanner

ആരാധകരുടെ ആവേശം അതിരുകടന്നു; മാഡം ടുസാഡ്‌ലിലെ വിരാട് കോലിയുടെ മെഴുകുപ്രതിമയുടെ ചെവി ഒടിച്ചു

suji
ആരാധകരുടെ ആവേശം അതിരുകടന്നു; മാഡം ടുസാഡ്‌ലിലെ വിരാട് കോലിയുടെ മെഴുകുപ്രതിമയുടെ ചെവി ഒടിച്ചു

ദില്ലിയിലെ മാഡം ടുസാഡ്‌സ് മ്യൂസിയത്തില്‍ രണ്ട് ദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ മെഴുക് പ്രതിമ ആരാധകര്‍ കേടുവരുത്തി. പ്രതിമ കാണാനായി ആരാധകര്‍ മ്യൂസിയത്തിലേക്ക് ഒഴുകിയെത്തിയതോടെ വത് ചെവിയാണ് ഒടിഞ്ഞ് പോയത്.

വിരാടിന്റെ പ്രതിമയുടെ ചിത്രങ്ങളെടുക്കാന്‍ ആരാധകര്‍ ശ്രമിച്ചതോടെയാണ് കേടുപാട് സംഭവിച്ചത്. ചെവി ഒടിഞ്ഞത് ശ്രദ്ധയില്‍ പെട്ടതോടെ ജീവനക്കാര്‍ പ്രതിമ അറ്റകുറ്റപ്പണികള്‍ക്കായി അയച്ചിരുന്നു. പ്രതിമ ശരിപ്പെടുത്തി തിരികെ എത്തിച്ചതായി മാഡം ടുസാഡ്‌സ് അധികൃതര്‍ വ്യക്തമാക്കി.

ശ്രദ്ധേയമായ മെഴുക് മ്യൂസിയത്തിലേക്ക് എത്തുന്ന പുതിയ സ്‌പോര്‍ട്‌സ് സെലിബ്രിറ്റിയാണ് വിരാട്. ലയണല്‍ മെസി, കപില്‍ ദേവ്, ഉസെയിന്‍ ബോള്‍ട്ട് എന്നിവരുടെ പ്രതിമകള്‍ ദില്ലി മ്യൂസിയത്തില്‍ നേരത്തെ സ്ഥാപിച്ചിരുന്നു.

 

English summary
fans damage virat kohlis wax statue at madamtussauds delhi
topbanner

More News from this section

Subscribe by Email