Sunday June 16th, 2019 - 8:19:am
topbanner
topbanner

കടബാധ്യത താങ്ങാനാവാതെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

RA
കടബാധ്യത താങ്ങാനാവാതെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

തെലങ്കാന: കടബാധ്യത താങ്ങാനാവാതെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. തിരുപ്പതിയിലെ ബിടിആര്‍ കോളനിയില്‍ താമസിക്കുന്ന പൊന്നാത്തോട്ട പുരുഷോത്തമം (37), ഭാര്യ പി പത്മാവതി(32), മകന്‍ പി മനോജ് (11) എന്നിവരാണ് തൂങ്ങി മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

അതേസമയം ദമ്പതികളുടെ മകള്‍ ആത്മഹത്യ ശ്രമത്തിനിടയിൽ രക്ഷപ്പെട്ടു. അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്.തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കടബാധ്യത മൂലമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ സ്വദേശികളായ കുടുംബം തിരുപ്പതിയിലേക്ക് പിന്നീട് താമസം മാറ്റുകയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം നടത്തുന്ന ക്ഷേത്ര പാചകപ്പുരയിലെ കരാര്‍ ജീവനക്കാരനാണ് പുരുഷോത്തം.

Read more topics: family, suicided, money lend
English summary
family suicided money lend
topbanner

More News from this section

Subscribe by Email