Monday April 22nd, 2019 - 10:43:pm
topbanner
topbanner

മദ്യലഹരിയില്‍ കൊക്കയുടെ മുകളില്‍ ധൈര്യം പരീക്ഷിച്ച യുവാക്കള്‍ താഴേക്കുവീഴുന്ന ദൃശ്യം വൈറലാകുന്നു

NewsDesk
മദ്യലഹരിയില്‍ കൊക്കയുടെ മുകളില്‍ ധൈര്യം പരീക്ഷിച്ച യുവാക്കള്‍ താഴേക്കുവീഴുന്ന ദൃശ്യം വൈറലാകുന്നു

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലിയില്‍ കൊക്കയിലേക്ക് വീഴുന്ന രണ്ട് യുവാക്കളുടെ വീഡിയോ വൈറലാകുന്നു. ഇമ്രാന്‍ ഗരാടി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് കൊക്കയിലേക്ക് വീണത്.

വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ഇവര്‍ മദ്യലഹരിയില്‍ കൊക്കയുടെ മുകളിലെ കൈവരിയില്‍ അഭ്യാസം കാട്ടുകയും വഴുതി താഴേക്ക് വീഴുകയുമായിരുന്നു.

വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് സവന്ത്‌വാടി സ്റ്റേഷനിലെ സീനിയര്‍ പേലീസ് ഓഫീസര്‍ അറിയിച്ചു. കോലാപൂരിലെ ഒരു കോഴി ഫാമില്‍ ജോലി ചെയ്യുന്നവരാണ് കാണാതായവര്‍.

കനത്ത മഴ മൂലം ഇവര്‍ക്കായുള്ള തിരച്ചില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. മദ്യ കുപ്പികളുമായി ഇവര്‍ കൊക്കയുടെ മുകളില്‍ കെട്ടിയ കൈവരിയില്‍ പിടിച്ച് കയറുന്നതും കാല്‍ വഴുതി താഴേക്ക് വീഴുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

Read more topics: Camera, Fall, Valley, Maharashtra
English summary
Caught On Camera: 2 Fall Into 2,000-Ft Deep Valley In Maharashtra, Die
topbanner

More News from this section

Subscribe by Email