Friday September 21st, 2018 - 7:28:pm
topbanner

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ജയം പ്രവചിച്ച പ്രീ-പോള്‍ റിപ്പോര്‍ട്ട് വ്യാജം; പങ്കില്ലെന്ന് ബി.ബി.സി

Jikku Joseph
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ജയം പ്രവചിച്ച പ്രീ-പോള്‍ റിപ്പോര്‍ട്ട് വ്യാജം; പങ്കില്ലെന്ന് ബി.ബി.സി

ബംഗളുരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ജയം പ്രവചിച്ച പ്രീ-പോള്‍ സര്‍വേ റിപ്പോര്‍ട്ട് വ്യാജം. 135 സീറ്റുകള്‍ നേടി ബി.ജെ.പി. വിജയിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സര്‍വേയുമായി ബന്ധമില്ലെന്നും ചാനലിന്റെ പേരില്‍ നുണപ്രചരണമാണു നടക്കുന്നതെന്നും ബി.ബി.സി വ്യക്തമാക്കി

ബി.ബി.സിയുടെ ലോഗോയും വെബ്സൈറ്റ് അഡ്രസും ഉപയോഗിച്ച് വിശ്വസനീയത തോന്നിപ്പിക്കുന്ന തരത്തിലാണ് വാട്സ്ആപ്പ് സന്ദേശം തയ്യാറാക്കിയിരിക്കുന്നത്. 'ജനതാ കി ബാത്' നടത്തിയ സര്‍വേ പ്രകാരം കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 135 സീറ്റുകളും കോണ്‍ഗ്രസിന് 35 സീറ്റുകളും ലഭിക്കുമെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ജെ.ഡി.എസിന് 45ഉം മറ്റുള്ളവര്‍ക്ക് 19 സീറ്റുകളും ലഭിക്കുമെന്നും സര്‍വേ ഫലമായി സന്ദേശത്തില്‍ പറഞ്ഞിരുന്നു.


10.20 ലക്ഷം ആളുകളില്‍നിന്നു വിവരം ശേഖരിച്ചു ബി.ബി.സി നടത്തിയ സര്‍വേ എന്ന തരത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് ബി.ജെ.പി സൈബര്‍ ക്യാമ്പ് ഈ റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബി.ബി.സി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

യഥാര്‍ഥത്തില്‍ ജനതാ കി ബാത് നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലത്തില്‍ തിരുത്തല്‍ നടത്തിയാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാട്ട്സ് ആപ്പ് സന്ദേശം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ജനതാ കി ബാത് അഭിപ്രായ സര്‍വേ ഫലം പുറത്തുവിട്ടത്. ബി.ജെ.പിക്കു 102-108 സീറ്റും കോണ്‍ഗ്രസിന് 72-74 സീറ്റും ജെ.ഡി.എസിന് 42-44 സീറ്റും ലഭിക്കുമെന്നാണു യഥാര്‍ഥ സര്‍വേ റിപ്പോര്‍ട്ട്.

English summary
fake survey on karnataka polls has been circulating on whatsapp and claims to be from bbc news
topbanner

More News from this section

Subscribe by Email