Thursday June 20th, 2019 - 5:17:am
topbanner
topbanner

നരേന്ദ്ര മോദിയുടെ മേക്ക് അപ്പിന് 15 ലക്ഷം രൂപയോ ; സത്യമിതാണ്

suji
നരേന്ദ്ര മോദിയുടെ മേക്ക് അപ്പിന് 15 ലക്ഷം രൂപയോ ; സത്യമിതാണ്

പ്രധാമന്ത്രി നരേന്ദ്ര മോദിയെ മേക്ക് അപ്പ് ചെയ്യുന്ന സുന്ദരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറെ പ്രചരിച്ചു. മോദിയുടെ മേക്കപ്പിന് പ്രതിമാസം 15 ലക്ഷം രൂപ ചിലവ് വരുമെന്ന വാര്‍ത്തയും ഇതിനൊപ്പം പരന്നു. കോണ്‍ഗ്രസ് ലാവോ, ദേശ് ബച്ചാവോ എന്ന പേജിലാണ് ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 3700 ഓളം ഷെയറുകളും കിട്ടി.

വാട്‌സ്ആപ്പിലും പ്രചരിച്ചു. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുമായി ബന്ധമെ്‌ന് പറയപ്പെടുന്ന ആദിത്യ ചതുര്‍വേദിയുടെ മോദി മേക്കപ്പ് പോസ്റ്റിന് 12000 ഷെയറാണ് കിട്ടിയത്. എന്നാല്‍ വാര്‍ത്തയുടെ സത്യം മറ്റൊന്നാണ്.

ലോക പ്രശസ്ത മെഴുകി പ്രതിമ മ്യൂസിയം മാഡം തുസാഡ്‌സില്‍ മോദി പ്രതിമ ഒരുങ്ങുകയാണ്. പ്രതിമയെ ഒരുക്കുന്ന ചിത്രമാണിത്. മോദിയുടെ മെഴുക് പ്രതിമയാണിത്. 2016 ഏപ്രില്‍ മാസത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ഈ ചിത്രമാണ് തെറ്റായ വാര്‍ത്തയായി പ്രചരിക്കുന്നത് .

Read more topics: fake news,modis make up
English summary
fake news about modis make up
topbanner

More News from this section

Subscribe by Email