topbanner
Sunday June 25th, 2017 - 4:00:pm
topbanner

ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് എഞ്ചി. വിദ്യാര്‍ഥി താജ് ഹോട്ടലില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

NewsDesk
ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് എഞ്ചി. വിദ്യാര്‍ഥി താജ് ഹോട്ടലില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

മുംബൈ: മരണത്തെ കുറിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം എഞ്ചിനീയറിങ് വിദ്യാര്‍ഥി ബാന്ദ്രയിലെ താജ് ഹോട്ടലിെന്റ 19ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.

ബെംഗളുരു സ്വദേശിയായ 24 കാരനായ അര്‍ജുന്‍ ബര്‍ദ്വാജ് ആണ് ആത്മഹത്യ ചെയ്തത്. ബാന്ദ്രയിലെ വിലെ പാര്‍ലെയില്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു.

കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയില്‍ തങ്ങിയ അര്‍ജുന്‍ പുലര്‍ച്ചെ 6.30 ഓടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹോട്ടല്‍ അധികൃതര്‍ അര്‍ജുനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആത്മഹത്യയെ കുറിച്ച് അര്‍ജുന്‍ തന്റെ ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ മയക്കുമരുന്നിന് അടിമയാണെന്നും ഇത്തരത്തില്‍ തുടര്‍ന്നു ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാെണന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Read more topics: Engineering, Student, Taj, Hotel, Mumbai
English summary
Engineering Student Jumps From 19th Floor Suite Of Taj Hotel In Mumbai
topbanner topbanner

More News from this section

Subscribe by Email