Sunday November 18th, 2018 - 9:21:am
topbanner

ജ്യേഷ്ഠന് വൃക്ക നല്‍കാന്‍ അനുജന്‍ ആത്മഹത്യ ചെയ്തു ; മൃതദേഹംം അഴുകിയതിനാല്‍ പ്രയോജനവുമില്ലാതായി ; സംഭവം ഗുജറാത്തിലെ വഡോദരയില്‍

suji
ജ്യേഷ്ഠന് വൃക്ക നല്‍കാന്‍ അനുജന്‍ ആത്മഹത്യ ചെയ്തു ; മൃതദേഹംം അഴുകിയതിനാല്‍ പ്രയോജനവുമില്ലാതായി ; സംഭവം ഗുജറാത്തിലെ വഡോദരയില്‍

വഡോദര ; ജ്യേഷ്ഠന് വൃക്ക നല്‍കാന്‍ അനുജന്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 19 കാരനായ നൈതിക് കുമാര്‍ തണ്ഡലയാണ് ജ്യേഷ്ഠന് വേണ്ടി മരിച്ചത്. ഇയാളുടെ 24 കാരനായ മുതിര്‍ന്ന സഹോദരന്‍ രണ്ടു വൃക്കകളും തകരാറിലായി കുറച്ചു കാലമായി ഡയാലിസസ് നടത്തി വരികയായിരുന്നു.

എന്നാല്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നൈതികിന്റെ ആത്മഹത്യ ഫലം കണ്ടില്ല. ശനിയാഴ്ച കണ്ടെത്തിയ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. വല്‍സാദ് സ്വദേശിയായ നൈതിക് ബാബ്‌റിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കതക് തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കാണുന്നത്. ഇതിനൊപ്പം ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വൃക്കകള്‍ ജ്യേഷ്ഠന് നല്‍കുന്നതിനൊപ്പം അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കണമെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ മരിച്ച് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയെന്നതിനാല്‍ അതും നടത്താനായില്ല .

English summary
engineering student ends life to donate kidneys to brother
topbanner

More News from this section

Subscribe by Email