Sunday May 26th, 2019 - 10:57:pm
topbanner
topbanner

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്നും പ്രധാനമന്ത്രിക്കെതിരായ പരാതികള്‍ മാത്രം അപ്രത്യക്ഷമായി....

RA
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്നും പ്രധാനമന്ത്രിക്കെതിരായ പരാതികള്‍ മാത്രം അപ്രത്യക്ഷമായി....

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പ്രധാനമന്ത്രിക്കെതിരായ പരാതികള്‍ മാത്രം അപ്രത്യക്ഷമായതായി ആരോപണം.നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയാണ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സി൦ഗാണ് ഏപ്രില്‍ 9ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രസംഗത്തിലാണ് ചട്ട൦ ലംഘിച്ച്‌ മോദി പ്രസംഗം നടത്തിയത്.പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബാലാക്കോട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനീകര്‍ക്കും ഇത്തവണത്തെ വോട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മോദിയുടെ പ്രസംഗം.പരാതി കാണാതായതിനെ തുടര്‍ന്ന് മഹേന്ദ്ര സിംഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പരാതി പരിഹരിച്ചതായാണ് അദ്ദേഹത്തിന് ആദ്യം ലഭിച്ച മറുപടി.

പിന്നീട് കമ്മീഷന്‍ നല്‍കിയ മറുപടിയിലാണ് പരാതി അപ്രത്യക്ഷമായത് സാങ്കേതിക കാരണങ്ങളാലെന്ന് തിരുത്തുകയും ചെയ്തത്.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം നടത്തിയ 426 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ ലഭിച്ചത്. 

 

Read more topics: election web site, complaint, modi
English summary
election web site complaint aganist modi
topbanner

More News from this section

Subscribe by Email