Thursday November 15th, 2018 - 8:13:pm
topbanner

മണിപ്പൂരില്‍ ഇന്ന് ആദ്യഘട്ടവും യുപിയില്‍ ആറാം ഘട്ടവും

Jikku Joseph
മണിപ്പൂരില്‍ ഇന്ന് ആദ്യഘട്ടവും യുപിയില്‍ ആറാം ഘട്ടവും

ലക്‌നൗ: ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ഇന്നു പോളിങ്. യുപിയില്‍ ആറാം ഘട്ടമായി ഗോരഖ്പുര്‍, മഹാരാജ്ഗഞ്ച്, ഖുഷിനഗര്‍, ദേവ്‌റിയ, അസംഗഡ്, ബലിയ ജില്ലകളിലായി 49 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പൂരില്‍ ആദ്യഘട്ടമായി 38 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയാണ് മേഖലകളില്‍ ഒരുക്കിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ഈ മാസം എട്ടിനാണ് അവസാനഘട്ട വോട്ടെടുപ്പ്.

യുപിയില്‍ സമാജ്വാദി പാര്‍ട്ടിയും മണിപ്പൂരില്‍ കോണ്‍ഗ്രസുമാണു ഭരണത്തിലുള്ളത്. 2േ012ലെ തെരഞ്ഞെടുപ്പില്‍ അഅ്‌സംഗഢ് ലോക്‌സഭാ മണ്ഡലത്തിലെ 10ല്‍ ഒമ്പതുസീറ്റും സമാജ്വാദി പാര്‍ട്ടിയാണ് നേടിയത്. ഈ ഘട്ടത്തില്‍ എസ്.പി-40, ബി.എസ്.പി-49, ബി.ജെ.പി -45, കോണ്‍ഗ്രസ്-ഒമ്പത് സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ 49 സീറ്റില്‍ 27ഉം എസ്.പിയാണ് നേടിയത്.

 മണിപ്പുരില്‍ 38 മണ്ഡലങ്ങളിലേക്ക് 168 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. യുനൈറ്റഡ് നാഗ കൗണ്‍സിലിന്റെ ഉപരോധമായിരുന്നു പ്രധാന പ്രചാരണവിഷയം. 16 വര്‍ഷത്തെ നിരാഹാരത്തിനുശേഷം ജനവിധി തേടിയിറങ്ങിയ ഇറോം ശര്‍മിളയുടെ സാന്നിധ്യമാണ് ഇത്തവണത്തെ സവിശേഷത. അവരുടെ 'പ്രജ' (പീപ്ള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ്) പാര്‍ട്ടി മൂന്നിടത്താണ് മത്സരിക്കുന്നത്.

നേരത്തേ വോട്ടെടുപ്പു കഴിഞ്ഞ പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും ഫലം 11നു പ്രഖ്യാപിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും അതു 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണു വിലയിരുത്തലുകള്‍.

English summary
election in u.p and manipur today
topbanner

More News from this section

Subscribe by Email