Wednesday September 19th, 2018 - 2:41:pm
topbanner
Breaking News

രാഷ്ട്രീയപാര്‍ട്ടികള്‍ സംഭാവനകളുടെ ഉടവിടം വ്യക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

RAJANI
രാഷ്ട്രീയപാര്‍ട്ടികള്‍ സംഭാവനകളുടെ ഉടവിടം വ്യക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയുടെ രൂപത്തില്‍ കള്ളപ്പണം നല്‍കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉറവിടം വ്യക്തമാക്കാതെ 2000 രൂപയോ അതിന് മുകളിലോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് തടയാന്‍ നിയയമേഭദഗതി കൊണ്ടു വരണമെന്ന് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജനപ്രാതിനിത്യ നിയമത്തിലെ സെക്ഷന്‍ 29സി പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന വെളിപ്പെടുത്തേണ്ടതുണ്ടെങ്കിലും ഇത് 20,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് മാത്രമേ ഈ വെളിപ്പെടുത്തല്‍ ആവശ്യമുള്ളൂ.

അതില്‍ കുറഞ്ഞ തുകയ്ക്കുള്ള സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഇളവ് നല്‍കിയിരുന്നു.

English summary
election commission political party
topbanner

More News from this section

Subscribe by Email