Wednesday August 21st, 2019 - 12:06:am
topbanner
topbanner

പെരുമാറ്റച്ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷൻ മുക്താര്‍ അബ്ബാസ് നഖ്വിക്ക് താക്കീത് നൽകി

RA
പെരുമാറ്റച്ചട്ടലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷൻ മുക്താര്‍ അബ്ബാസ് നഖ്വിക്ക് താക്കീത് നൽകി

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടലംഘനം നടത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.ഇന്ത്യന്‍ സൈന്യത്തെ മോദി സേന എന്നു വിശേഷിപ്പിച്ചതിനാണ് കേന്ദ്രമന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചു കൊണ്ട് സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്ബോള്‍ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലക്‌നൗവില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയിലാണ് പാക്കിസ്ഥാനിലെ തീവ്രവാദികള്‍ക്ക് മോദിസേന ചുട്ടമറുപടി നല്‍കി എന്ന് പറഞ്ഞത്. നേരത്തെ ഇതേ പരാമര്‍ശം നടത്തിയ യോഗി ആദിത്യനാഥിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു.

English summary
election commission critized abbas nakhi
topbanner

More News from this section

Subscribe by Email