Sunday February 17th, 2019 - 11:33:am
topbanner

പാര്‍ട്ടി ചിഹ്നത്തിനായി ശരത് യാദവ് സമര്‍പ്പിച്ച അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

sadu prakash
പാര്‍ട്ടി ചിഹ്നത്തിനായി ശരത് യാദവ് സമര്‍പ്പിച്ച അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി: യഥാര്‍ത്ഥ ജെ.ഡി.യു തങ്ങളാണെന്നും പാര്‍ട്ടി ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.യു വിമത നേതാവ് ശരത് യാദവ് സമര്‍പ്പിച്ച അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ജെ.ഡി.യു ചിഹ്നമായ അമ്പും, പാര്‍ട്ടി ഓഫീസുകളും തങ്ങള്‍ക്കനുവദിക്കണമെന്നും ശരത് യാദവ് വിഭാഗത്തിന് വേണ്ടി ജാവേദ് റാസ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

പാര്‍ട്ടി സാമാജികരുടെ പിന്തുണയടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ശരത് യാദവിന് സാധിക്കാത്തതിനാലാണ് അപേക്ഷ തള്ളിയത്. അപേക്ഷ കമ്മീഷന്‍ തള്ളിയതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാകും യഥാര്‍ത്ഥ ജെ.ഡി.യു.
കോണ്‍ഗ്രസ് ആര്‍.ജെ.ഡി ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി സ്ഥാപക നേതാവും രാജ്യസഭാ കക്ഷി നേതാവുമായിരുന്ന ശരത് യാദവ് വിമത ശബ്ദം ഉയര്‍ത്തിയത്.

തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശരത് യാദവ് നടത്തിയെന്നാരോപിച്ച് ശരത് യാദവിന്റെയും അദ്ദേഹത്തെ പിന്തുണക്കുന്ന മറ്റൊരു എം.പി അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് നിതീഷ് വിഭാഗം ആവശ്യപ്പെട്ടു. നിതീഷിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറിയേറ്റ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ശരത് യാദവിനെ രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

 

Viral News

English summary
election commision rejects sharad yadav plae
topbanner

More News from this section

Subscribe by Email