Wednesday November 14th, 2018 - 11:12:pm
topbanner

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം: രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്തു

sadu prakash
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം: രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാര്‍ത്താ ചാനലിന് അഭിമുഖം നല്‍കിയതാണ് കേസിനാസ്പദം. ബി.ജെ.പിയുടെ പരാതിയിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരേയും കേസുണ്ടാകും.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ഡിസംബര്‍ 18ന് മുന്‍പ് വിശദീകരണം നല്‍കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. എന്നാല്‍ ഇതിന് പിന്നാലെ ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

English summary
election commision file case against rahul gandhi
topbanner

More News from this section

Subscribe by Email