Saturday May 25th, 2019 - 1:33:pm
topbanner
topbanner

കേരളത്തില്‍ വേരുറപ്പിക്കാന്‍ ഗുര്‍മീത് റാം റഹീം മലയാള നടന് കോടികള്‍ വാഗ്ദാനം ചെയ്തു

NewsDesk
കേരളത്തില്‍ വേരുറപ്പിക്കാന്‍ ഗുര്‍മീത് റാം റഹീം മലയാള നടന് കോടികള്‍ വാഗ്ദാനം ചെയ്തു

കൊച്ചി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹിം സിങ് കേരളത്തില്‍ അനുയായികളെ ഉണ്ടാക്കാന്‍ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്.

മൂന്നുവര്‍ഷം മുന്‍പ് ഹരിയാന പൊലീസ് സേനയുടെ വലയത്തില്‍ അദ്ദേഹം നടത്തിയ കേരള സന്ദര്‍ശനം വിവാദമായിരുന്നു. 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനാണ് 2015ല്‍ നീക്കം നടത്തിയത്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത് നടന്നില്ല. മലയാളത്തില്‍ ഒരു 'സ്പിരിച്വല്‍ മ്യൂസിക്' സ്വകാര്യ ചാനല്‍ തുടങ്ങാനും അദ്ദേഹം പദ്ധതിയിട്ടു.

ഗുര്‍മീതിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ഒരു മലയാള നടനു വന്‍തുക വാഗ്ദാനം ചെയ്തിരുന്നു. നടന്‍ അനുയായിയായാല്‍ കേരളത്തില്‍ ഒട്ടേറെ പേരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്നായിരുന്നു ഗുര്‍മീതിന്റെ കണക്കുകൂ്ട്ടല്‍. എന്നാല്‍, നടന്‍ വിസമ്മതിച്ചതോടെ പദ്ധതി പാളുകയായിരുന്നു.

 

Read more topics: Godman, Kerala, gurmeet
English summary
Each time `Godman' visited Kerala, controversies followed
topbanner

More News from this section

Subscribe by Email