Wednesday June 20th, 2018 - 10:18:pm
topbanner
Breaking News

അടിച്ചുപൂസായി മെട്രോയില്‍ കയറാനെത്തിയ 25കാരിയെ തടഞ്ഞു; സിഐഎസ്എഫുകാര്‍ വീട്ടിലെത്തിച്ചു

suji
 അടിച്ചുപൂസായി മെട്രോയില്‍ കയറാനെത്തിയ 25കാരിയെ തടഞ്ഞു; സിഐഎസ്എഫുകാര്‍ വീട്ടിലെത്തിച്ചു

മദ്യപിച്ച് ലക്കുകെട്ട് മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ യാത്രക്കാരിയെ സിഐഎസ്എഫിന്റെ ഔദോഗിക വാഹനത്തില്‍ വീട്ടിലെത്തിച്ചു. അമിതമായി മദ്യപിച്ച് നടക്കാന്‍ പോലും കഴിയാത്തതിനാല്‍ 25'കാരിയായ യാത്രക്കാരിയുടെ മെട്രോ യാത്ര തടയുകയായിരുന്നു.

ഡല്‍ഹി മെട്രോയുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് മാര്‍ഗ്ഗരേഖ പ്രകാരം മദ്യപിച്ചെത്തുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ ന്യായമൊന്നും യുവതി പരിഗണിച്ചില്ല. മെട്രോയില്‍ തന്നെ പോകുമെന്ന് വാശിപിടിച്ച് അവസാന ട്രെയിന്‍ പോകുംവരെ സമയ്പൂര്‍ ബദ്‌ലി മെട്രോ സ്‌റ്റേഷനില്‍ ഇവര്‍ കുത്തിയിരുന്നു.

അവസാന ട്രെയിനും പോയെന്ന് മനസ്സിലാക്കിയതോടെ സിഐഎസ്എഫുകാരോട് വീണ്ടും ഉടക്കാനെത്തിയതോടെ ഉദ്യോഗസ്ഥര്‍ ഇവരുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. ഒറ്റയ്ക്ക് ഈ അവസ്ഥയില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയായിരുന്നു വീട്ടുകാരെ ബന്ധപ്പെട്ടത്. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഭര്‍ത്താവാണ് യുവതിയെ വീട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

ഇതോടെ വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഔദ്യോഗിക വാഹനത്തിലായിരുന്നു 25കാരിയുടെ വീട്ടിലേക്കുള്ള യാത്ര. മദ്യപിച്ച് പൂസായെത്തുന്ന യാത്രക്കാരെ മെട്രോയില്‍ കയറാന്‍ അനുവദിക്കാറില്ല. പലപ്പോഴും ക്യാബ് ബുക്ക് ചെയ്ത് നല്‍കേണ്ടി വരാറുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

English summary
drunk passenger not allowed to board delhi metro cisf drops her home

More News from this section

Subscribe by Email