Tuesday May 21st, 2019 - 1:10:pm
topbanner
topbanner

7 ലക്ഷം സ്ത്രീധനം കുറഞ്ഞുപോയി ; ആദ്യ രാത്രിയില്‍ നവ വധുവിനെ കൂട്ടബലാത്സംഗം ചെയ്തു

suji
7 ലക്ഷം സ്ത്രീധനം കുറഞ്ഞുപോയി ; ആദ്യ രാത്രിയില്‍ നവ വധുവിനെ കൂട്ടബലാത്സംഗം ചെയ്തു

സ്ത്രീധനം നല്‍കിയ തുക കുറഞ്ഞെന്ന് ആരോപിച്ച് ആദ്യ രാത്രിയില്‍ നവ വധുവിനെ വരനും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. യുപിയിലെ മുസാഫര്‍ നഗറിലാണ് ക്രൂര സംഭവം നടന്നത്. മാര്‍ച്ച് ആറാം തിയതിയാണ് 26 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്നേ ദിവസം വരനും സഹോദരി ഭര്‍ത്താവും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

സ്ത്രീധനമായി നല്‍കിയ 7 ലക്ഷം കുറവാണെന്നാരോപിച്ചാണ് ഉപദ്രവിച്ചത്. മുറിയുടെ വാതില്‍ പുറത്തുനിന്ന് അടച്ച് കുടുംബാംഗങ്ങള്‍ വരനും സഹോദരി ഭര്‍ത്താവിനും ഒത്താശ നിന്നെന്നും യുവതി ആരോപിക്കുന്നു. ആക്രമണ ശ്ഷം രക്തസ്രാവമുണ്ടായ യുവതിയെ പിറ്റേ ദിവസമാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി .

Read more topics: drunk groom ,rape, bride
English summary
drunk groom and relative rape bride
topbanner

More News from this section

Subscribe by Email