Saturday September 22nd, 2018 - 3:34:pm
topbanner

രാജസ്ഥാനില്‍ 10,000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

NewsDesk
രാജസ്ഥാനില്‍ 10,000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

ജയ്പൂര്‍: ലോകത്തിലെതന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട രാജസ്ഥാനില്‍. ഏതാണ്ട് 10,000 കോടി രൂപയുടെ 25 ടണ്‍ ഇഫെഡ്രൈന്‍ മരുന്നുകളാണ് ഉദയ്പുരിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ നിന്നും കണ്ടെടുത്തത്.

കഴിഞ്ഞവെള്ളിയാഴ്ച മുതല്‍ ഫാക്ടറിയില്‍ നടന്ന തിരച്ചിലിലാണ് ഇത്രയും മരുന്നകള്‍ കണ്ടെത്തിയതെന്നാണ് വിവരം. രവി ദുധാനിയുടെ ഫാക്ടറിയാണിത്.

വന്‍കിട ഏജന്റുമാര്‍ വഴിയാണ് മരുന്നുകള്‍ വിറ്റഴിച്ചിരുന്നതെന്നാണ് വിവരം. നാര്‍ക്കോട്ടിക് വകുപ്പ്, ബിഎസ്എഫ്, റവന്യൂ ഇന്റലിജന്‍സ് എന്നിവര്‍ സംയുക്തമായിട്ടായിരുന്നു തിരച്ചില്‍. രവി ദുധാനി, സുഭാഷ് ദുധാനി തുടങ്ങിയവര്‍ അറസ്റ്റിലായിട്ടുണ്ട്.

ഗൗതമിയും കമലഹാസനും ഇനി രണ്ടു വഴിയ്ക്ക്

മുസ്ലിം യുവാവിനെ വിവാഹം കഴിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി

Read more topics: Drugs, crore, Rajasthan
English summary
Drugs worth Rs 10,000 crore seized in Rajasthan
topbanner

More News from this section

Subscribe by Email