Saturday May 30th, 2020 - 11:43:pm

സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ച് ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു

RA
സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ച് ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു

മുസാഫര്‍നഗര്‍ : സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ച്‌ നവവധുവിനെ ആദ്യ രാത്രിയിൽ ഭർത്താവും സഹോദരിഭർത്താവും ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സ്ത്രീധനമായി നല്‍കിയ ഏഴ് ലക്ഷം രൂപം കുറഞ്ഞുവെന്നാരോപിച്ചായിരുന്നു 26 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാര്‍ച്ച്‌ 6 നായിരുന്നു അതിദാരുണമായ സംഭവം നടന്നത്. പീഡനത്തിന് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടായി. പിറ്റേദിവസം രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതും.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടി കുടുംബത്തിലുള്ളവര്‍ കൃത്യത്തിന് സഹായം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Read more topics: drowery, harazment case, register
English summary
drowery harazment case register
topbanner

More News from this section

Subscribe by Email