Sunday June 24th, 2018 - 10:23:pm
topbanner
Breaking News

മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാല്‍ ഏഴു വര്‍ഷം തടവ്

suji
മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാല്‍ ഏഴു വര്‍ഷം തടവ്

മദ്യപിച്ച് വാഹനമോടിച്ച് ആളുകളുടെ മരണത്തിന് ഇടയാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവുനല്‍കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍. കൂടാതെ രജിസ്‌ട്രേഷന്‍ സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നതും നിര്‍ബന്ധമാക്കും. നിലവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന് നല്‍കുന്ന പിഴ അപര്യാപ്തമാണെന്നും ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിഷയം പരിഗണിച്ച സ്റ്റാന്‍ഡിങ് കമ്മറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന കുറ്റകൃത്യത്തിന് പത്തുവര്‍ഷം കഠിന തടവു നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതുപോലെ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശമുണ്ട് .

രാജ്യത്ത് യാത്രയ്ക്കുപയോഗിക്കുന്ന വാഹനങ്ങളില്‍ ഭൂരിഭാഗത്തിനും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്ല. ഇവയില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. ഇത്തരം വാഹനങ്ങളിടിച്ച് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനെ ബാധിക്കുന്നതിനെ ബാധിക്കുമെന്നതിനാലാണ് ഇവ നിര്‍ബന്ധമാക്കിയിരിക്കുന്നത് .

 

Read more topics: driver, imprisonment
English summary
drivers causing death may get 7 years imprisonment

More News from this section

Subscribe by Email