Friday September 21st, 2018 - 9:43:am
topbanner
Breaking News

ആംബുലന്‍സ് ഡ്രൈവര്‍ സഹകരിച്ചില്ല; ആറുമാസമായ കുഞ്ഞ് മരിച്ചു

NewsDesk
 ആംബുലന്‍സ് ഡ്രൈവര്‍ സഹകരിച്ചില്ല; ആറുമാസമായ കുഞ്ഞ് മരിച്ചു

കൊല്‍ക്കത്ത: പലരുടെയും ജീവന്‍ രക്ഷിച്ച ചരിത്രമാണ് ആംബുലന്‍സിന് ഉള്ളതെങ്കില്‍ ഇവിടെ പറയുന്നത് ജീവന്‍ എടുത്ത ആംബുലന്‍സിന്റെ സംഭവമാണ്. കൊല്‍ക്കത്തയില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ആംബുലന്‍സ് ഡ്രൈവറും വീട്ടുകാരും തമ്മില്‍ പണത്തിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തിന് പകരം നല്‍കേണ്ടിവന്നത് ആറുമാസമായ കുഞ്ഞിന്റെ ജീവനാണ്. 24 പര്‍ഗാനയില്‍ ബര്‍സാത് സ്‌റ്റേറ്റ് ജനറല്‍ ആശുപത്രിയില്‍ സൗജന്യ ആംബുലന്‍സ് പദ്ധതിയ്ക്കായി എത്തിയ കുഞ്ഞിന്റെ അച്ഛനുമായി 1000 രൂപയ്ക്ക് വേണ്ടി ഡ്രൈവര്‍ തര്‍ക്കിച്ച് സമയം കളഞ്ഞത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് വേണ്ടിയുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക ആയിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ഫൂല്‍ബഗാനിലെ കുട്ടികള്‍ക്കുള്ള ആശുപത്രിയായ ഡോ. ബിസി റോയി മെമ്മോറിയല്‍ ആശുപത്രിയിലേക്കായിരുന്നു കുഞ്ഞിനെ ഡോക്ടര്‍മാര്‍ അയച്ചത്.കുഞ്ഞിനെ കൊണ്ടുപോകാന്‍ സൗജന്യ ആംബലന്‍സ് സൗകര്യം കിട്ടുമെന്ന് ഡോക്ടര്‍ പറഞ്ഞു. അതനുസരിച്ച് ആംബുലന്‍സ് സൗകര്യത്തിനായി എത്തിയ കുഞ്ഞിന്റെ അച്ഛനോട് മതിയായ രേഖയോടൊപ്പം അപേക്ഷിച്ചാല്‍ സൗജന്യമായി ആംബുലന്‍സ് സൗകര്യം തരാം എന്നായിരുന്നു ആംബുലന്‍സ് ഡ്രൈവറിന്റെ മറുപടി.

എന്നാല്‍ കുഞ്ഞിന്റെ സ്ഥിതി മോശമാണെന്നും വേഗം ആശുപത്രിയില്‍ എത്തിക്കണമെന്നും കുട്ടിയുടെ അച്ഛന്‍ ഡ്രൈവറോട് പറഞ്ഞു.ഡ്രൈവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചാര്‍ജ്ജും തന്റെ ടിപ്പും എല്ലാം കൂടെ ചേര്‍ത്ത് 1000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ അവസ്ഥ പറഞ്ഞ് ഇംദാദുല്‍ കരഞ്ഞിട്ടും ഡ്രൈവര്‍ അയഞ്ഞില്ല. ഒന്നര മണിക്കൂറോളം തര്‍ക്കിച്ച് സമയം നഷ്ടപ്പെടുത്തിയ ശേഷം മറ്റൊരു ഡ്രൈവര്‍ വരികയും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞിന്റെ ജീവന്‍ നഷ്ടമായിരുന്നു.

 

 

Read more topics: driver, childdeath , service
English summary
driver childdeath service
topbanner

More News from this section

Subscribe by Email