Wednesday September 26th, 2018 - 2:31:am
topbanner

ഡല്‍ഹിയില്‍ വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Anju NC
ഡല്‍ഹിയില്‍ വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്‍കാര്‍ദോമ കോടതിയിലേക്ക് പോകുന്നതിനായി കാറില്‍ കയറിയ ജഡ്ജിയെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

ജഡ്ജി കാറില്‍ കയറിയപ്പോള്‍ ഇയാള്‍ ഹാപ്പര്‍ മേഖലയിലേക്ക് വാഹനം ഓടിക്കുകയായിരുന്നു. ഇതു മനസിലാക്കിയ ജഡ്ജി ഉടന്‍ തന്നെ പോലീസിനെയും സഹപ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ഡല്‍ഹി ഭാഗത്തേക്ക് കാര്‍ തിരിച്ചു. ഗാസിപൂര്‍ ടോള്‍ പ്ലാസയില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവറാണ് ജഡ്ജിയുടെ വാഹനം ഓടിച്ചിരുന്നത്. ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

English summary
driver arrested in delhi for trying to kidnapp women judge
topbanner

More News from this section

Subscribe by Email