Wednesday November 14th, 2018 - 11:33:pm
topbanner

സ്ത്രീധനം കണക്കുകൂട്ടി പറഞ്ഞുതരുന്ന വെബ്‌സൈറ്റ്; വിവാദത്തിലേക്ക്

akhila
സ്ത്രീധനം കണക്കുകൂട്ടി പറഞ്ഞുതരുന്ന വെബ്‌സൈറ്റ്; വിവാദത്തിലേക്ക്

ഭോപാല്‍: സ്ത്രീധനം കണക്കുകൂട്ടി പറഞ്ഞുതരുന്ന വെബ്‌സൈറ്റിനെതിരെ വിവാദം. വന്‍തുകയും സ്വത്തും സ്ത്രീധനവും എത്ര കിട്ടുമെന്നറിയുന്നതിനായി പുരുഷന്മാര്‍ക്കായുള്ള വെബ്‌സൈറ്റ് ആണ് വിവാദത്തില്‍. വരന്റെ വയസ്സും ജാതിയും ജോലിയും ശമ്പളവും പോലെ വിവരങ്ങള്‍ നല്‍കിയാല്‍ എത്ര തുക വരെ സ്ത്രീധനം പ്രതീക്ഷിക്കാമെന്നു കണക്കുകൂട്ടി പറഞ്ഞുതരും വെബ്‌സൈറ്റ്.

വരന്റെ തൊലിനിറത്തിന്റെ അടിസ്ഥാനത്തില്‍ വരെ സ്ത്രീധനം നിശ്ചയിക്കുന്ന വെബ്‌സൈറ്റിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന രാജ്യത്ത്, ഇത്തരം പ്രവണതകള്‍ക്കെതിരെ വനിതാക്ഷേമ മന്ത്രാലയം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read more topics: dowry, website
English summary
dowry website sparks protests
topbanner

More News from this section

Subscribe by Email