Sunday February 17th, 2019 - 1:47:pm
topbanner

സ്ത്രീധന തർക്കം; വിവാഹത്തിന്റെ ഒമ്പതാം നാൾ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു

RA
സ്ത്രീധന തർക്കം; വിവാഹത്തിന്റെ ഒമ്പതാം നാൾ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു

മുംബൈ: സ്‌ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഒമ്പതാം നാൾ നവവധുവിനെ ഭര്‍ത്താവ്‌ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം അരങ്ങേറിയത്. ശബാ പട്ടേല്‍ എന്ന യുവതിയാണ്‌ ഭര്‍ത്താവ്‌ സല്‍മാന്‍ പട്ടേലിന്റെ മര്‍ദ്ദനമേറ്റ്‌ കൊല്ലപ്പെട്ടത്‌.

വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിന്‌ ശേഷം ഭര്‍ത്താവും ബന്ധുക്കളും യുവതിയോട്‌ മേശമായി പെരുമാറാന്‍ തുടങ്ങി. തുടര്‍ന്ന്‌ വീട്ടില്‍ പോയി കാശ്‌ വാങ്ങി വരാന്‍ ശേബായോട് ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയു ചെയ്‌തു.ഇതേ തുടർന്ന് യുവതി പണം വാങ്ങി വരുന്നതിന് വേണ്ടി വീട്ടിലേയ്‌ക്ക്‌ പോയി.

ഭാര്യ പണവുമായി തിരികെ വരാത്ത സാഹചര്യത്തിൽ ഫെബ്രുവരി നാലിന്‌ ഭാര്യയുടെ വീട്ടിലെത്തിയ സല്‍മാന്‍ വീണ്ടും പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ കലികയറിയ സല്‍മാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശബായെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മകളുടെ മരണത്തെ തുടര്‍ന്ന്‌ പിതാവ്‌ ഷഫീക് ഷെയ്ക്ക് പൊലീസില്‍ പരാതി നല്‍കി.

Viral News

English summary
dowery death police case register
topbanner

More News from this section

Subscribe by Email