Monday September 24th, 2018 - 1:39:am
topbanner

ഒരു വയസ്സുള്ള മകനേയും ഭാര്യയേയും കൊലപ്പെടുത്തിയ സംഭവം ; അച്ഛനെതിരെ നാലു വയസ്സുകാരന്റെ മൊഴി

suji
ഒരു വയസ്സുള്ള മകനേയും ഭാര്യയേയും കൊലപ്പെടുത്തിയ സംഭവം ; അച്ഛനെതിരെ നാലു വയസ്സുകാരന്റെ മൊഴി

ഡല്‍ഹിയില്‍ ഒരു വയസ്സുള്ള മകനേയും ഭാര്യയേയും കൊലപ്പെടുത്തിയ യുവാവിനെ തിരഞ്ഞ് പോലീസ് . ഇന്നലെ രാത്രിയാണ് ജഹാംഗീര്‍പുരിയില്‍ ഇരട്ട കൊല നടന്നത്. ഇഷ്ടിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കുത്തി കൊല്ലുകയായിരുന്നു, സംഭവ ശേഷം ഭര്‍ത്താവ് ഓംപ്രകാശ് ഒളിവില്‍ പോയി.

ശോഭനയും ഒരു വയസ്സുള്ള മകനുമാണ് ഓം പ്രകാശിന്റെ ക്രൂരതയ്ക്ക് ഇരയായത്. നാലു വയസ്സുള്ള ഇവരുടെ മകനാണ് കൊലപാതകം വെളിപ്പെടുത്തിയത്. മൂന്നു മക്കളുള്ള ശോഭയുടെ നാലു വയസ്സുള്ള മകന്‍ പിതാവിനെതിരെ മൊഴി നല്‍കി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഓംപ്രകാശ് നേരത്തെയും ഗാര്‍ഹിക പീഡനം നടത്തിയിട്ടുണ്ടെന്നും കൊല്ലപ്പെട്ട ശോഭയുടെ സഹോദരന്‍ മൊഴി നല്‍കി.

പ്രതിയ്ക്കായി തിരച്ചിലിലാണ് പോലീസ്.

Read more topics: murder, mother, son
English summary
Double murder of woman child police suspect husband
topbanner

More News from this section

Subscribe by Email