നടന് ഇര്ഫാന് ഖാന്റെ ട്യൂമറിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ ഡോക്ടര്‍ സൗമിത്ര റാവത്ത്. ഡല്‍ഹി ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവന്‍ കൂടിയാണ് റാവത്ത്. വയറിലെ ആന്തരികാവയവങ്ങളില്‍ ബാധിക്കുന്ന അപൂര്‍വ ട്യൂമര്‍ (NeuroEndocrine Tumour) ആണെന്ന് ഇര്ഫാന് ഖാന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ പ്രശസ്ത ഭിഷഗ്വരനായ റാവത്ത് അസുഖത്തെക്കുറിച്ച് സംസാരിച്ചത്.
വയറിലെ ആന്തരിക അവയവങ്ങളില്‍ ബാധിക്കുന്ന അപൂര്‍വ ട്യൂമറാണെന്നാണ് ഇര്ഫാന് ഖാന് പറഞ്ഞതിന് പിന്നാലെയാണ് രോഗത്തേക്കുറിച്ച് രാജ്യത്തെ പ്രഗല്ഭനായ ഡോക്ടര്‍ ഒരു മാധ്യമവുമായി സംസാരിച്ചത്. 'ഇതൊരു അപൂര്‍വ രോഗമാണെങ്കിലും ചികിത്സിച്ച്; ഭേദമാക്കാന്‍ പറ്റാത്ത അസുഖമൊന്നുമല്ല. ന്യൂറോ എന്റോക്രെയ്ന്‍ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയിലൂടെയാണ് ഈ ട്യൂമര്‍ രൂപപ്പെടുത്തിയത്.
കുടല്, ആഗ്നേയഗ്രന്ഥി, ശ്വാസകോശം തുടങ്ങിയവയിലൊക്കെയാണ് ഈ ട്യൂമര്‍ വരുന്നത്. ആ ട്യൂമര്‍ എവിടെയാണ് രൂപപ്പെട്ടിരിക്കുന്നത്, എത്രത്തോളം വലിപ്പമുണ്ടെന്നുള്ളതും അറിയണം. അതിനുശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. രോഗിക്ക് വിദഗ്ദമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുകയാണ് വേണ്ടത്' അദ്ദേഹം പറഞ്ഞു.
ഇര്‍ഫാന്റെ രോഗവിവരം ആരാധകരും സിനിമാലോകവും ഞെട്ടലോടെയാണ് കേട്ടത്. തനിക്ക് അപൂര്‍വ രോഗമാണെന്നും എന്നാല്‍ തന്റെ സുഖത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രോഗനിര്‍ണയത്തിന് ശേഷം താന്‍ തന്നെ സത്യാവസ്ഥ അറിയിക്കുന്നതായിരിക്കുമെന്നും ഇര്ഫാന് തന്നെയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി നേരത്തേ പറഞ്ഞത്.