Tuesday May 21st, 2019 - 8:32:pm
topbanner
topbanner

ഗോമൂത്രം കുടിച്ച് ക്യാന്‍സര്‍ മാറിയെന്ന പ്രസ്താവന കള്ളം ; പ്രഗ്യാസിങിന് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍

suji
ഗോമൂത്രം കുടിച്ച് ക്യാന്‍സര്‍ മാറിയെന്ന പ്രസ്താവന കള്ളം ; പ്രഗ്യാസിങിന് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍

സ്തനാര്‍ബുദം ഗോമൂത്രം കുടിച്ച് ഭേദമായെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാദം പൊളിയുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സാധു പ്രഗ്യാ സിങ്ങാണ് തനിക്ക് സ്തനാര്‍ബുദം ആയിരുന്നുവെന്നും ഗോമൂത്രം കുടിച്ചാണ് രോഗം ഭേദമായതെന്നും അവകാശപ്പെട്ട് രംഗത്തെത്തിയത്. എന്നാല്‍ അവരെ പരിശോധിച്ച ഡോക്ടറാണ് ഈ വാദം തെറ്റാണെന്നും പ്രഗ്യാ സിങിന് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്നും പ്രസ്താവിച്ചിരിക്കുന്നത്.

ആന്റി ടെററിസം സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ ഇരിക്കേ 2010 ലാണ് പ്രഗ്യാസിങ് ജെജെ ഹോസ്പിറ്റലില്‍ പരിശോധന നടത്തിയത്. ഡോ ടി പി ലഹാനെയാണ് അന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. അതേ ഡോക്ടറാണ് ഇപ്പോള്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.

2008ലെ മാലെഗാവ് സ്‌ഫോടന കേസിലെ പ്രതിയായിരുന്നു പ്രഗ്യ. അന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തെളിഞ്ഞിരുന്നു. ഇതിനിടെയാണ് ഇവര്‍ ക്യാന്‍സര്‍ മാറിയത് ഗോമൂത്രം കുടിച്ചാണെന്ന് പറയുന്നത്. യഥാര്‍ത്ഥ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Read more topics: doctor ,pregya singh
English summary
doctor against pregya singh
topbanner

More News from this section

Subscribe by Email