Wednesday November 14th, 2018 - 8:16:am
topbanner

ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആശുപത്രിവിട്ടു

RAJANI
ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആശുപത്രിവിട്ടു

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആശുപത്രിവിട്ടു. ശ്വാസ തടസത്തെ തുടര്‍ന്ന് 15നു രാത്രിയാണു കരുണാനിധിയെ ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ആല്‍വാര്‍പേട്ട് കാവേരി ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.എസ്.അരവിന്ദന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഡിഎംകെ അധ്യക്ഷന്‍ പൂര്‍ണമായും സുഖം പ്രാപിച്ചതായി ഡോ. അരവിന്ദന്‍ പറഞ്ഞു.

പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്വസനം സുഖമമാക്കുന്നതിന് ഘടിപ്പിച്ച കൃത്രിമ കുഴല്‍ ഏതാനും ആഴ്ചകള്‍കൂടി തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

English summary
dmk leader kaunanidhi discharge hospital
topbanner

More News from this section

Subscribe by Email