topbanner
Tuesday November 21st, 2017 - 9:50:am
topbanner
Breaking News

സൈനികര്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രം: കോള്‍ നിരക്കുകള്‍ കുറച്ചു

Anju NC
സൈനികര്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രം: കോള്‍ നിരക്കുകള്‍ കുറച്ചു


ന്യൂഡല്‍ഹി: സൈനികര്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. സൈനിക, അര്‍ധ സൈനിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോള്‍ നിരക്കുകള്‍ കുറച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. തങ്ങളുടെ പ്രിയപ്പെട്ടവരുമായി പരിധിയില്ലാതെ സംസാരിക്കാനാണ് ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് ഫോണിന്റെ നിരക്കുകള്‍ ഒരു മിനിറ്റിന് ഒരു രൂപ എന്ന നിരക്കില്‍ കുറച്ചതെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കി.

ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ ടെര്‍മിനല്‍ ഉപയോഗിക്കുന്നതിന് സൈനികരും ഓഫീസര്‍മാരും മാസവാടകയായി 500 രൂപയാണ് നല്‍കേണ്ടിയിരുന്നത്. ഫോണ്‍ കോളുകള്‍ക്ക് മിനിറ്റിന് അഞ്ച് രൂപയും നല്‍കേണ്ടിയിരുന്നു. വാര്‍ത്താവിനിമയ സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സൈനികരാണ് ഉപഗ്രഹ ഫോണുകളെ ആശ്രയിക്കുന്നത്. ഉപഗ്രഹഫോണ്‍ ഉപയോഗിക്കുന്നതിന് മിനിറ്റിന് അഞ്ച് രൂപ എന്നത് ഒരു രൂപയായി കുറച്ചിട്ടുണ്ടെന്ന് ടെലികോം മന്ത്രി അറിയിച്ചു.

നിലവില്‍ രാജ്യത്ത് 2500 സാറ്റ്‌ലൈറ്റ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ടാറ്റാ കമ്മ്യൂണിക്കേഷന്റെ കീഴിലായിരുന്ന സാറ്റ്‌ലൈറ്റ് ഫോണ്‍ ഇനി മുതല്‍ ബി.എസ്.എന്‍.എല്ലിന് കീഴിലായിരിക്കും. സൈനികര്‍ക്ക് സഹായകരമായ തീരുമാനം സര്‍ക്കാരിന് മൂന്നു മുതല്‍ നാലു കോടി രൂപ വരെ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.

English summary
diwali gift for soldiers: no monthly fee for satellite phone calls
topbanner topbanner

More News from this section

Subscribe by Email