topbanner
Saturday November 25th, 2017 - 4:51:pm
topbanner
Breaking News

മാതാപിതാക്കളെ ഉപേക്ഷിച്ച് മാറിതാമസിക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചാല്‍ അത് വിവാഹമോചനത്തിനുള്ള കാരണം

rajani
മാതാപിതാക്കളെ ഉപേക്ഷിച്ച് മാറിതാമസിക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചാല്‍ അത് വിവാഹമോചനത്തിനുള്ള കാരണം

ന്യൂഡല്‍ഹി: പ്രായമായ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി മാറിത്താമസിക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചാല്‍ അത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്ന് സുപ്രീം കോടതി. വിവാഹം കഴിച്ച് വരുന്ന പെണ്‍കുട്ടി ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗമാണ്.

എന്നാല്‍ മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കണമെന്ന് പറയുന്നത് ഭര്‍ത്താവിന്റെ വരുമാനം ഒറ്റയ്ക്ക് അനുഭവിക്കാനുള്ള നീക്കമാണെന്നും കോടതി നിരീക്ഷിച്ചു. മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കുന്നത് പാശ്ചാത്യ രീതിയാണെന്ന് ധവെ വിധിന്യായത്തില്‍ എഴുതി.

വിവാഹം കഴിഞ്ഞ മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കുന്നത് ഇന്ത്യയിലെ ഹൈന്ദവരായ പുരുഷന്‍മാരുടെ പതിവ് രീതിയോ ആശാസ്യകരമായ സംസ്‌കാരമോ അല്ല. പഠിപ്പിച്ച് വളര്‍ത്തിയ മാതാപിതാക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്വം മകനുണ്ടെന്നും ധവെ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ പാശ്ചാത്യ സംസ്‌കാരം പാലിക്കാറില്ല. കര്‍ണാടകയില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹമോചന ഹര്‍ജി അംഗീകരിച്ച വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

പുരുഷന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതെന്തെന്ന് കേട്ടാല്‍ ഞെട്ടും

ആദ്യമായി ഫേസ്ബുക്ക് സുഹൃത്തിനെ നേരില്‍ കണ്ടു പിന്നെ അവള്‍ വേദനയായി: അനുഭവം പങ്കുവെച്ച് ജഹാന്‍ഗീര്‍

 

Read more topics: divorce, reason, parents
English summary
divorce reason parents
topbanner topbanner

More News from this section

Subscribe by Email