Thursday November 15th, 2018 - 3:22:am
topbanner

വിയോജിപ്പുകള്‍ നല്ലത്, എന്നാല്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് രാജ്‌നാഥ് സിങ്

suji
വിയോജിപ്പുകള്‍ നല്ലത്, എന്നാല്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് രാജ്‌നാഥ് സിങ്

വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സ്വന്തം തത്വ ശാസ്ത്രം ഉപയോഗിച്ച് കലാപത്തിലൂടെ രാജ്യത്തെ വ്യവസ്ഥാപിത ഭരണകൂടത്തെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിനെതിരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ ആവശ്യമായ ബലം പ്രയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

വിയോജിപ്പുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടത്താമെന്നല്ല. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തില്ല. ഇക്കാര്യത്തില്‍ എന്‍ഡിഎ നിലപാട് വ്യക്തമാണ്. നിയമം കൈയ്യിലെടുത്ത് രാജ്യത്തെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

വിഷയം കോടതി പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കും. ഇതേ കുറ്റങ്ങള്‍ക്ക് നേരത്തേയും ചിലര്‍ പിടിയിലായിരുന്നുവെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ അറസ്‌റ്റെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി .

Read more topics: rajnath singh, activist arrest
English summary
dissent is good but wont spare anyone breaking up India says rajnath singh
topbanner

More News from this section

Subscribe by Email