Thursday May 23rd, 2019 - 7:18:pm
topbanner
topbanner

ഡ്രൈവിംഗ് ലൈസന്‍സ് മറന്നോ; ഡിജിറ്റല്‍ പതിപ്പ് ഇന്ത്യയില്‍ എല്ലായിടത്തും നിയമവിധേയമാക്കി

suji
ഡ്രൈവിംഗ് ലൈസന്‍സ് മറന്നോ; ഡിജിറ്റല്‍ പതിപ്പ് ഇന്ത്യയില്‍ എല്ലായിടത്തും നിയമവിധേയമാക്കി

ദില്ലി: ട്രാഫിക് പോലീസ് അടുത്ത തവണ തടഞ്ഞ് നിര്‍ത്തുമ്പോള്‍ പോക്കറ്റില്‍ ലൈസന്‍സിനായി തിരയുന്ന പതിവ് മാറ്റാം. ഫോണില്‍ സേവ് ചെയ്തിട്ടുള്ള ഡിജിറ്റല്‍ പതിപ്പ് നിയമപരമായി ഉദ്യോഗസ്ഥരെ കാണിച്ചാല്‍ മതിയാകും. ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ പ്രധാന രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ക്കാണ് ഇന്ത്യയിലെമ്പാടും നിയമസാധുത നല്‍കിയത്.

ലൈസന്‍സിന്റെയും, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നിയമസാധുത നല്‍കണമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് & ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ പതിപ്പുകള്‍ ഡിജിലോക്കര്‍ ആപ്പ്, എംപരിവാഹന്‍ എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി അപ്ലോഡ് ചെയ്താണ് സൂക്ഷിക്കേണ്ടത്.

ഇത്തരം സുപ്രധാന രേഖകള്‍ നഷ്ടമാകുന്നതും, കേടുവരുന്നതും ഒഴിവാക്കാന്‍ ഡിജിറ്റല്‍ പതിപ്പുകള്‍ സഹായിക്കും. ഇതുവഴി വ്യാജ രേഖകള്‍ സൃഷ്ടിക്കുന്നതും, ഡൂപ്ലിക്കേറ്റ് സംഘടിപ്പിക്കുന്നതും ഒഴിവാക്കാമെന്നാണ് മന്ത്രാലയം കരുതുന്നത്.

 

English summary
digital driving liscence copies now made valid across india
topbanner

More News from this section

Subscribe by Email