Monday October 22nd, 2018 - 5:08:am
topbanner
Breaking News

ഒന്നായതിന്റെ പിന്നാലെ എഐഎഡിഎംകെ വീണ്ടും പിളര്‍പ്പിലേക്ക്

NewsDesk
ഒന്നായതിന്റെ പിന്നാലെ എഐഎഡിഎംകെ വീണ്ടും പിളര്‍പ്പിലേക്ക്

ചെന്നൈ: എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍സെല്‍വം വിഭാഗവും ഒന്നായതിനു തൊട്ടുപുറകെ എഐഎഡിഎംകെ വീണ്ടും പിളര്‍പ്പിലേക്ക്. ടി.ടി.വി.ദിനകരനൊപ്പമുള്ള 19 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കി.

ഇതോടെ എടപ്പാടി പളനിസാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിശ്വാസവോട്ട് ഉടന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. പനീര്‍ശെല്‍വത്തിന്റെ തിരിച്ചുവരവാണ് ദിനകരനെ ചൊടിപ്പിച്ചത്.

ഇതോടെ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച കത്തില്‍ തങ്ങള്‍ എഐഡിഎംകെ അംഗത്വം രാജിവച്ചതായി എംഎല്‍എമാര്‍ പറയുന്നില്ല.

എന്നാല്‍ എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. പളനിസാമി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മുന്‍പത്തെപ്പോലെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് കത്തിലുള്ളത്.

234 സീറ്റാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. ജയലളിതയുട മരണശേഷം ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. 233 സീറ്റില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ത് 117 എണ്ണം. അണ്ണാഡിഎംകെ പക്ഷത്ത് നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 135 പേരുണ്ട്. ദിനകരപക്ഷത്ത് 18 പേര്‍ ഉണ്ടെന്നായിരുന്നു ആദ്യസൂചനകള്‍. എന്നാല്‍ 19 പേരുമായി ഗവര്‍ണര്‍ക്കു മുന്നിലെത്തിച്ചാണ് അദ്ദേഹം ഞെട്ടിച്ചത്.

തനിക്കൊപ്പം 20 മുതല്‍ 25 വരെ എംഎല്‍എമാരുണ്ടെന്നും ദിനകരന്‍ അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശശികലപക്ഷത്തിന് കാര്യമായി വിയര്‍ക്കേണ്ടി വരില്ല. എടപ്പാടി-പനീര്‍സെല്‍വം സഖ്യത്തിനാകട്ടെ ഇനി പരീക്ഷണങ്ങളുടെ നാളുകളുമായിരിക്കും.

 

Read more topics: MLA, TTV Dhinakaran, government
English summary
19 MLAs supporting TTV Dhinakaran withdraw support to EPS government
topbanner

More News from this section

Subscribe by Email