Thursday June 20th, 2019 - 4:40:am
topbanner
topbanner

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം കൊടുത്ത ഹൂഡ ഇനി കോണ്‍ഗ്രസിനൊപ്പം

suji
സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം കൊടുത്ത ഹൂഡ ഇനി കോണ്‍ഗ്രസിനൊപ്പം

2016ലെ മിന്നലാക്രമണത്തിന് നേതൃത്വം കൊടുത്ത ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ ഐ ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനത്തില്‍ രൂപീകരിച്ച ദേശീയ സുരക്ഷാ പാനലിനെ ഇനി ഹൂഡയാകും നയിക്കുക. 2016ലെ മിന്നലാക്രമണ സമയത്ത് വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡറായിരുന്നു ഹൂഡ.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗരേഖയ്ക്ക് രൂപം നല്‍കുക എന്നതാവും സുരക്ഷാ പാനലിന്റെ ചുമതല. വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമാണ് പാനലിന്റെ ഭാഗമാക്കുക.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൂഡക്ക് ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനമായത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സുരക്ഷാ പാനലിന് രൂപം നല്‍കിയത്.

 

Read more topics: dheependra hooda,congress
English summary
dheependra hooda join congress
topbanner

More News from this section

Subscribe by Email