Friday July 19th, 2019 - 8:40:pm
topbanner
topbanner

ദേര സച്ചാ സൗദ രേഖകളില്ലാത്ത 14 മൃതദേഹങ്ങള്‍ ആശുപത്രിയ്ക്ക് കൈമാറി

Anju N C
ദേര സച്ചാ സൗദ രേഖകളില്ലാത്ത 14 മൃതദേഹങ്ങള്‍ ആശുപത്രിയ്ക്ക് കൈമാറി

ലഖ്‌നൗ: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിന്റ ദേര സച്ചാ സൗദയില്‍ നിന്നും മതിയായ രേഖകളില്ലാത്ത പതിനാല് മൃതദേഹങ്ങള്‍ യുപിയിലെ ആശുപത്രിയ്ക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം യുപി സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലഖ്‌നൗവിലെ സ്വകാര്യ മെഡിക്കല്‍ കോളേജായ ജിസിആര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ് മതിയായ രേഖകളില്ലാതെ മൃതദേഹങ്ങള്‍ കൈമാറിയത്. മൃതദേഹങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ മരണ സര്‍ട്ടിഫിക്കറ്റുകളോ സര്‍ക്കാരിന്റെ അനുവാദമോ ഉണ്ടായിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കോളേജിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ലക്ഷ്മി കാന്ത് പാണ്ഡെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മറ്റു കോളേജുകളിലെ രേഖകള്‍ പരിശോധിച്ചു നോക്കിയാല്‍ അവര്‍ ഇത്തരം സേവനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് മനസ്സിലാകുമെന്നും പാണ്ഡെ പറഞ്ഞു.

English summary
dera sacha souda hand over 14 deadbodies without any documents
topbanner

More News from this section

Subscribe by Email