Wednesday November 14th, 2018 - 8:14:am
topbanner

കറന്‍സി പിന്‍വലിക്കല്‍; ശമ്പള വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാന്‍ ഏറ്റുമുട്ടല്‍

NewsDesk
കറന്‍സി പിന്‍വലിക്കല്‍; ശമ്പള വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാന്‍ ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: കറന്‍സി അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനും ഡല്‍ഹിയിലെ ബാങ്കുകളുമായി ശമ്പള വിഷയത്തില്‍ ഏറ്റുമുട്ടല്‍.

ശമ്പള തുക ഡോളറായി പിന്‍വലിക്കുന്ന ഡല്‍ഹിയിലെ പാക് എംബസി ഉദ്യോഗസ്ഥരോട് ഇടപാടുകള്‍ നടത്തുവാന്‍ ബാങ്കുകള്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്.

തങ്ങളുടെ ചെലവുകള്‍ എന്തൊക്കെയാണെന്നു വെളിപ്പെടുത്താനും ഇതേ ബാങ്കില്‍നിന്നുതന്നെ ഡോളര്‍ എക്‌സ്‌ചേഞ്ച് ചെയ്തു പണം വാങ്ങണമെന്നും പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച്ച മുതലാണ് പുതിയ നിബന്ധകള്‍ നിലവില്‍ വന്നത്. ഡോളര്‍ രൂപത്തില്‍ സ്വീകരിക്കുന്ന പണം പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പ്രസ്തുത ബാങ്കില്‍ നിന്ന് തന്നെ മാറ്റിവാങ്ങണമെന്നും, പണം പിന്‍വലിക്കുമ്പോള്‍ എന്ത് ആവശ്യത്തിലേക്കാണ് പണമെന്ന കാര്യം വിശദീകരിക്കണമെന്നും തുടങ്ങിയ നിബന്ധനകള്‍ ബാങ്കുകാര്‍ ഏര്‍പ്പെടുത്തിയെന്നാണ് പാകിസ്ഥാന്റെ പരാതി.

ബാങ്ക് നല്‍കുന്ന ഏക്‌സ്‌ചേഞ്ച് റേറ്റ് വളരെക്കുറവായതിനാല്‍ പല ഉദ്യോഗസ്ഥരും അമര്‍ഷത്തിലാണ്. പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ ഈ നിബന്ധനകളുള്ളൂ. മറ്റ് എംബസികള്‍ക്കു ബാധകമല്ലെന്നും അതു പാക്കിസ്ഥാനോടു ചെയ്യുന്ന അന്യായമാണെന്നും വിദേശകാര്യ മന്ത്രാലയത്തോട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതേ തുടര്‍ന്ന് പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ആരും ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചിട്ടില്ല. പ്രസ്തുത ബാങ്കിലെ എക്‌സേഞ്ച് റേറ്റ് കുറവായതിനാല്‍ ഡോളര്‍ ഇവിടെ നിന്ന് മാറ്റി വാങ്ങാനാവില്ലെന്ന നിലപാടിലാണ് പാക് ഉദ്യോഗസ്ഥര്‍.

Read more topics: dollar, diplomatic, war, India, Pakistan
English summary
Demonetisation: Shortage of dollars sparks diplomatic war between India and Pakistan
topbanner

More News from this section

Subscribe by Email