topbanner
Saturday October 21st, 2017 - 6:36:am
topbanner

ഹോളി: ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഡല്‍ഹി യൂണിവേഴ്സിറ്റി അധികൃതരുടെ വിലക്ക്

Jikku Joseph
ഹോളി: ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഡല്‍ഹി യൂണിവേഴ്സിറ്റി അധികൃതരുടെ വിലക്ക്

ന്യൂഡല്‍ഹി: ഹോളി ആഘോഷദിനത്തില്‍ പുറത്തിറങ്ങുന്നില്‍ നിന്നും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഡല്‍ഹി യൂണിവേഴ്സിറ്റി അധികൃതരുടെ വിലക്ക്. എന്നാല്‍ ഈ തീരുമാനം അസംബന്ധമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. എന്നാല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കൂട്ടായ്മയായ പിന്‍ജ്ര ടോഡ് വിലക്കിനെതിരെ രംഗത്തെത്തി.

വിലക്ക് വിദ്യാര്‍ത്ഥികളുടെ നന്മക്ക് വേണ്ടിയാണെന്ന് യൂണിവേഴ്സിറ്റിയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഹൗസ് ഫോര്‍ വിമന്‍ ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ തന്നെ മേഘ്ദൂത് ഹോസ്റ്റല്‍ അധികൃതരും സമാനരീതിയിലുള്ള നോട്ടീസ് പുറത്തുവിട്ടു. മാര്‍ച്ച് 13 രാവിലെ ആറ് മണി മുതല്‍ വൈകിട്ട് അഞ്ചര വരെ പ്രധാന കവാടം അടച്ചിടുമെന്നും ഹോളിയിലെ വിശിഷ്ട പാനീയമായ താണ്ടൈ ആണെന്ന പേരില്‍ ആരും മയക്കുമരുന്ന് കഴിക്കരുതെന്നും നോട്ടീസില്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


എന്നാല്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് ആരോപണവും ഇതോടൊപ്പം തന്നെ ഉയര്‍ന്നു വരുന്നുണ്ട്.  ഹോളിയോട് അനുബന്ധിച്ച് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഹോസ്റ്റലുകള്‍ അടച്ചിടണമെന്നും വിദ്യാര്‍ത്ഥികളുടെ ഹോര്‍മോണ്‍ പൊട്ടിത്തെറിയില്‍ നിന്നും അവരെത്തന്നെ രക്ഷിക്കണമെന്നും മനേകാ ഗാന്ധി പറഞ്ഞിരുന്നു.

 

English summary
delhi university banned to go outside on the day of holi girl students
topbanner topbanner

More News from this section

Subscribe by Email