topbanner
Saturday December 16th, 2017 - 6:41:am
topbanner
topbanner

അറസ്റ്റ് ഭയന്ന് ദിനകരന്‍ ഒളിവില്‍; പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

NewsDesk
അറസ്റ്റ് ഭയന്ന് ദിനകരന്‍ ഒളിവില്‍; പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ചിഹ്നമായ രണ്ടില ലഭിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കുന്നതിനായി ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരനെ നിയോഗിച്ച സംഭവത്തില്‍ അറസ്റ്റ് ഭയന്ന് എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരന്‍ ഒളിവില്‍.

ഇതേതുടര്‍ന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് ദിനകരനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദിനകരനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സുകേഷ് ചന്ദ്രശേഖരന്‍ വഴി 10 കോടി രൂപ കൈക്കൂലി നല്‍കാന്‍ ദിനകരന്‍ ശ്രമിച്ചു എന്നാണ് കേസ്.

Read more topics: Delhi, police, notice, Dhinakaran
English summary
Delhi police issue lookout notice against Dhinakaran
topbanner topbanner

More News from this section

Subscribe by Email