Thursday November 15th, 2018 - 4:27:pm
topbanner

ആം ആദ്മി വീണ്ടും കുരുക്കില്‍; ഡല്‍ഹി മന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

NewsDesk
ആം ആദ്മി വീണ്ടും കുരുക്കില്‍; ഡല്‍ഹി മന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി പാതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജയിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. നിയമവിരുദ്ധമായി നിയമനം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

പൊതുമരാമത്ത് വകുപ്പിലേക്ക് ആര്‍കിടെക്ടുകളെ നിയമിച്ചതില്‍ ചട്ടങ്ങള്‍ പാലിച്ചില്ലാണ് പരാതി. സംഭവത്തില്‍ ജയിനു പുറമേ എന്‍ജിനീയര്‍ ഇന്‍ ചീഫ് എസ്.കെ ശ്രീവാസ്തവ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരുടേത് ഉള്‍പ്പെടെ അഞ്ചു പേരുടെ വസതികളിലും സി.ബി.ഐ ബുധനാഴ്ച രാവിലെ റെയ്ഡ് നടത്തി.

പൊതുമരാമത്ത് വകുപ്പിന്റെ തച്ചുശാസ്ത്ര വിഭാഗത്തിലേക്ക് 24 ശില്പികളെ നിയമിച്ചതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. ഇവര്‍ക്ക് മതിയായ പരിചയം ഇല്ലാത്തവരാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

നിലവില്‍ കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്ന ആളാണ് ജയിന്‍. വസതിയില്‍ റെയ്ഡ് നടക്കുന്ന കാര്യം സ്ഥിരീകരിച്ച് ഇദ്ദേഹം തന്നെ ട്വീറ്റ് ചെയ്തിരുന്നു.

Read more topics: CBI, Delhi, Minister, Satyendar Jain
English summary
CBI raids Delhi Minister Satyendar Jain’s house over PWD hiring
topbanner

More News from this section

Subscribe by Email