Wednesday November 14th, 2018 - 2:33:pm
topbanner

166 ഫോണുകള്‍ വാങ്ങി കബളിപ്പിച്ചു; ആമസോണില്‍ നിന്നും 50 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

NewsDesk
166 ഫോണുകള്‍ വാങ്ങി കബളിപ്പിച്ചു; ആമസോണില്‍ നിന്നും 50 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയില്‍. വടക്കന്‍ ഡല്‍ഹിയിലെ ത്രിനഗര്‍ സ്വദേശിയായ ശിവ് ശര്‍മയാണ് പിടിയിലായത്. ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയാണ് ഇരുപത്തിയൊന്നുകാരന്‍.

ആമോസോണിനെ പറ്റിച്ച് ഈ വര്‍ഷം ഏപ്രില്‍- മേയ് മാസത്തിനിടെ 50 ലക്ഷത്തോളം രൂപയാണ് ശിവ് കൈക്കലാക്കിയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

ആമസോണില്‍നിന്ന് വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യും. ഇവ കൈപ്പറ്റിയശേഷം ഇവ മറിച്ചുവില്‍ക്കും. കൂടാതെ മൊബൈലുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും കാലിയായ കൂടുകള്‍ മാത്രമാണ് ലഭിച്ചതെന്നു കാണിച്ച് ആമസോണിന് പരാതി നല്‍കുകയും പണം തിരികെ വാങ്ങുകയും ചെയ്യും.

166ഓളം ഓര്‍ഡറുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി വ്യാജ സിമ്മുകളും വിലാസവും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചു. ആമസോണ്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ആപ്പിള്‍, സാംസങ്, വണ്‍ പ്ലസ് മൊബൈലുകള്‍ ഇയാള്‍ ഓര്‍ഡര്‍ ചെയ്ത് ആമസോണിനെ കബളിപ്പിച്ചു. ഇയാള്‍ക്ക് 141 ല്‍ അധികം സിമ്മുകള്‍ നല്‍കിയ സച്ചിന്‍ ജെയിന്‍ എന്ന മൊബൈല്‍ കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

19 മൊബൈല്‍ ഫോണുകളും 12 ലക്ഷം രൂപയും 40 ബാങ്ക് പാസ് ബുക്കുകളും ചെക്കുകളും ശിവിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന തുക കൂടാതെ 10 ലക്ഷം രൂപ മറ്റൊളുടെ പക്കല്‍ സൂക്ഷിക്കാനും ഇയാള്‍ ഏല്‍പ്പിച്ചു. 

 

Read more topics: Phone, Delhi, Man, Amazon
English summary
He Ordered 166 Phones And Claimed Refunds. How Delhi Man Duped Amazon
topbanner

More News from this section

Subscribe by Email