Friday September 21st, 2018 - 7:44:pm
topbanner

ധാബയിലെ ഭക്ഷണം മോശം; പരാതിപ്പെട്ട ആളെ വെയ്റ്റര്‍മാര്‍ തല്ലിക്കൊന്നു

suji
 ധാബയിലെ ഭക്ഷണം മോശം; പരാതിപ്പെട്ട ആളെ വെയ്റ്റര്‍മാര്‍ തല്ലിക്കൊന്നു

വഴിയരികില്‍ രുചികരമായ ഭക്ഷണം തേടിപ്പോകുന്നവര്‍ പലപ്പോഴും ധാബകളില്‍ കയറാറുണ്ട്. പറയത്ത രുചിയൊന്നും അനുഭവപ്പെട്ടില്ലെങ്കിലും വ്യത്യസ്തതയ്ക്ക് വേണ്ടി ധാബയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരും കുറവല്ല. എന്നാല്‍ ധാബയില്‍ മോശം ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്ത 30കാരനെ വെയ്റ്റര്‍മാര്‍ തല്ലിക്കൊന്നുവെന്നതാണ് ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഞെട്ടിക്കുന്ന സംഭവം.

ഡല്‍ഹിയിലെ പ്രീത് വിഹാറില്‍ പ്രവര്‍ത്തിക്കുന്ന കമാല്‍ ധാബയിലാണ് പവന്‍ കുമാര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണമേന്മ തീരെ മോശമാണെന്ന് കുമാര്‍ ജീവനക്കാരോട് പരാതിപ്പെട്ടു. എന്നാല്‍ ഈ ചോദ്യം ചെയ്യല്‍ ചൂടേറിയ വാഗ്വാദത്തിലേക്ക് നീളുകയായിരുന്നു. ഇതിനിടെ ഒരു വെയ്റ്റര്‍ കുമാറിനെ അക്രമിച്ചതോടെ പ്രശ്‌നം വളഷായി.

വലിയ തവി കൊണ്ടായിരുന്നു ഈ വെയ്റ്ററുടെ അടി. ഇതോടെ തലയ്ക്ക് സാരമായി പരുക്കേറ്റ കുമാറിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ തലയിലേറ്റ മാരകമായ മുറിവുകളില്‍ നിന്നും പവന്‍ കുമാറിനൊരു തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞില്ല. സച്ചിന്‍, ഗോവിന്ദ്, കരണ്‍ എന്നീ മൂന്ന് പ്രതികളെയും പോലീസ് പിടികൂടി.

 

Read more topics: delhi man ,death,bad quality food
English summary
delhi man beaten to death after complaining about bad quality food
topbanner

More News from this section

Subscribe by Email