Sunday November 18th, 2018 - 8:56:pm
topbanner

ഡല്‍ഹി ഐഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍ ; ലൈംഗീക അതിക്രമത്തിന് ഇരയായെന്ന് ആത്മഹത്യ കുറിപ്പ്

suji
ഡല്‍ഹി ഐഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍ ; ലൈംഗീക അതിക്രമത്തിന് ഇരയായെന്ന് ആത്മഹത്യ കുറിപ്പ്

ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപ്പത്തില്‍ ലൈംഗീക അതിക്രമത്തിന് താന്‍ ഇരയായെന്നും അതിലുള്ള മനോവിഷമമാണ് മരണകാരണമെന്നുമുള്ള ആത്മഹത്യ കുറിപ്പും ഇയാളില്‍ നിന്ന് കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശിയായ ഗോപാല്‍ മാലൂ (21) ആണ് മരിച്ചത്. ഐഐടിയില്‍ മാസ്റ്റേഴ്‌സ് ഓഫ് കെമിസ്ട്രിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നിലഗിരി ഹോസ്റ്റലിലെ സീലിംഗ് ഫാനിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഇയാള്‍ തൂങ്ങിമരിച്ചത്.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ചെറുപ്പത്തിലുണ്ടായ പീഡന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതനായെങ്കിലും മുന്‍കാല അനുഭവം വേട്ടയാടിരുന്നു. ചെറുപ്പത്തില്‍ രണ്ടുബന്ധുക്കള്‍ ചൂഷണം ചെയ്തു. ഇരുവരും തന്നേക്കാള്‍ പ്രായമുള്ളവരാണ്. താന്‍ ഡല്‍ഹിക്കു വരും വരെ പീഡനം തുടര്‍ന്നിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Read more topics: delhi iit student ,suicide
English summary
delhi iit student suicide
topbanner

More News from this section

Subscribe by Email