Friday November 16th, 2018 - 4:08:pm
topbanner

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങള്‍ ബലാത്സംഗമായി കാണാനാവില്ല: ഹൈക്കോടതി

Anju N C
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങള്‍ ബലാത്സംഗമായി കാണാനാവില്ല: ഹൈക്കോടതി

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങള്‍ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ ഇത്തരം ബന്ധങ്ങള്‍ ബലാത്സംഗമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രവണത സ്ത്രീകളിലുണ്ടെന്നും കോടതി പറഞ്ഞു. 29-കാരി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

വിവാഹിതരാകുന്നതിനു മുമ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ചാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ പലതവണ സ്വന്തം ഇഷ്ടപ്രകാരം ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്നും ചില കാരണങ്ങളാല്‍ ബന്ധം തകര്‍ന്നപ്പോള്‍ യുവതി വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നിയമത്തെ ആയുധമാക്കി ഉപയോഗിച്ചുവെന്നും ജസ്റ്റിസ് പ്രതിഭാ റാണി നിരീക്ഷിച്ചു. ബലാത്സംഗത്തിനും പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിനും വ്യത്യാസമുണ്ടെന്നും കോടതി പറഞ്ഞു.

നേരത്തെ ബലാത്സംഗത്തിന് പരാതി നല്‍കിയ യുവതിയും ആരോപണവിധേയനും വിവാഹം കഴിക്കാനാഗ്രഹിക്കുന്നുണ്ടെന്നും പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ കോടതി അപേക്ഷ നിരസിക്കുകകയും ഇരുവരോടും കോടതി വിചാരണ നേരിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

English summary
delhi hicourt says, mutual understanding sex is not consider as rape
topbanner

More News from this section

Subscribe by Email