Friday September 21st, 2018 - 8:19:am
topbanner
Breaking News

ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

renjini
 ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ന്യൂഡെല്‍ഹി: ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .ഡൽഹിയിലെ മണ്ഡാവലിയിലാണ് സംഭവം.ണ്ടും നാലും എട്ടും വയസ്സുളള കുട്ടികളാണ് മരിച്ചത്. . ചൊവ്വ‍ാ‍ഴ്ച മുതല്‍ പെണ്‍കുട്ടികളുടെ അച്ഛനെയും കാണാനില്ല. കൂലിപ്പണിക്കാരനായ ഇയാളുടെ തിരോധാനം മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

ചൊവ്വാ‍ഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടികളുടെ അമ്മയും അയല്‍ക്കാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടികളെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.കുടുംബം താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയ ഫൊറന്‍സിക് ടീം ചില മരുന്നു കുപ്പികളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മൃതദേഹങ്ങളുടെ പരിശോധന വീണ്ടും നടത്തും.വിഷം ഉളളില്‍ച്ചെന്നാണോ മരിച്ചതെന്ന് പരിശോധിച്ചുവരികയാണ്.

 

English summary
Three children of a family were found dead under mysterious circumstances
topbanner

More News from this section

Subscribe by Email