Tuesday September 18th, 2018 - 9:10:pm
topbanner
Breaking News

12 മിനിറ്റില്‍ തുടിക്കുന്ന ഹൃദയം എയര്‍പോര്‍ട്ടില്‍ നിന്നും എയിംസില്‍ എത്തിച്ച് ദില്ലി പോലീസ്; വീണ്ടും ഒരു ട്രാഫിക് കഥ

suji
12 മിനിറ്റില്‍ തുടിക്കുന്ന ഹൃദയം എയര്‍പോര്‍ട്ടില്‍ നിന്നും എയിംസില്‍ എത്തിച്ച് ദില്ലി പോലീസ്; വീണ്ടും ഒരു ട്രാഫിക് കഥ

ദില്ലി: തിരക്കേറിയ റോഡിലൂടെ കൃത്യസമയത്തിനുള്ളില്‍ തുടിക്കുന്ന അവയവം മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താനായി എത്തിക്കുന്ന കഥയാണ് രാജേഷ് പിള്ളയുടെ ട്രാഫിക് പറഞ്ഞത്. ഇതിന് ശേഷം സമാനമായ പല സംഭവങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം ദില്ലിയിലാണ് കടുത്ത ട്രാഫിക്കിനെ വെല്ലുവിളിച്ച് പോലീസ് സേന ഇത്തരമൊരു ദൗത്യം ഏറ്റെടുത്തത്.

ദില്ലി റോഡുകളിലെ ട്രാഫിക് തിരക്ക് കുപ്രശസ്തമാണ്. എന്നാല്‍ ഇതിനെയൊക്കെ അവഗണിച്ച് ജീവന്‍ രക്ഷിക്കാന്‍ റോഡില്‍ ഗ്രീന്‍ കോറിഡോര്‍ സൃഷ്ടിച്ചാണ് എയര്‍പോര്‍ട്ടില്‍ നിന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ഹൃദയം എത്തിച്ചത്. 14 കിമീറ്റര്‍ ദൂരം 12 മിനിറ്റ് കൊണ്ടാണ് പിന്നിട്ടതെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ വ്യക്തമാക്കി.

എയിംസില്‍ ചികിത്സയിലുള്ള 32കാരനായ യുപി സ്വദേശിക്കാണ് ഹൃദയം ദാനം ചെയ്തത്. ഏപ്രിലിലാണ് ഇദ്ദേഹത്തിന് ഹൃദയം ദാനം നല്‍കാനുള്ള പട്ടികയില്‍ ഇടംനേടിയത്. അവയവങ്ങളുമായി പോകുമ്പോള്‍ വഴി മാറിക്കൊടുക്കുന്ന തരത്തിലാണ് ഗ്രീന്‍ കോറിഡോര്‍ വിഭാവനം ചെയ്ത് നടപ്പാക്കിയത്.

നഗരത്തിനുള്ളിലും പുറത്തും അവയവങ്ങള്‍ എത്തിച്ച് നല്‍കാന്‍ ഈ വഴി ഉപയോഗിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ ആവശ്യം വരുമ്പോഴും ഈ വഴിയാണ് പ്രയോജനപ്പെടുത്തുക.

 

English summary
delhi cops help heart reach patient 14 km from airport In 12 minutes
topbanner

More News from this section

Subscribe by Email