topbanner
Thursday October 19th, 2017 - 4:23:pm
topbanner

കെജ് രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

NewsDesk
കെജ് രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ മോഷണംപോയ കാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു.

വാഗണ്‍ ആര്‍ കാറിനെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് കാര്‍ വിറ്റാല്‍ കിട്ടുന്നതില്‍ കൂടുതല്‍ തുക പാരിതോഷികം നല്‍കുമെന്ന് ഹരിയാണയില്‍നിന്നുള്ള മുതിര്‍ന്ന എഎപി നേതാവ് നവീന്‍ ജയ്ഹിന്ദ് അറിയിച്ചു.

വളരെയേറെ വൈകാരിക ബന്ധവും ഓര്‍മകളുമുള്ള കാറാണ് കെജ് രിവാളിന് നഷ്ടപ്പെട്ടതെന്ന് പാര്‍ട്ടി പറയുന്നു. 2014ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജയ്ഹിന്ദ് കേജരിവാളില്‍നിന്ന് ഈ കാര്‍ കടം വാങ്ങിയിരുന്നു. പിന്നീട് എഎപിയുടെ ആവശ്യങ്ങള്‍ക്കായിരുന്നു വാഗണ്‍ ആര്‍ ഉപയോഗിച്ചിരുന്നത്.

സെക്രട്ടേറിയറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന നീല നിറമുള്ള കാര്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം പോയത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്ന ഈ കാര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കുന്ദന്‍ ശര്‍മ 2013ല്‍ സമ്മാനിച്ചതാണ്. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായതോടെ ഇന്നോവ കാറാണ് ഉപയോഗിക്കുന്നത്.

English summary
Delhi chief minister Arvind Kejriwal's blue Wagon R was stolen from near Delhi Secretariat
topbanner topbanner

More News from this section

Subscribe by Email