Sunday September 23rd, 2018 - 10:54:am
topbanner

ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

Renjini
ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

ഡൽഹി:ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സമീപത്തെ റോഡിന് അരികെയുള്ള സിസി ടിവിയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.അക്രമിക്ക് എതിരെ വധശ്രമത്തിനും ആയുധ നിയമപ്രകാരവും കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

ഉമര്‍ഖാലിദിന് നേരെ വധശ്രമം നടന്ന കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിന് മുന്നിലെ വിപി റോഡില്‍ സ്ഥാപിച്ച സിസി ടിവിയില്‍ നിന്നുമാണ് ഉമര്‍ഖാലിദിന് നേരെ വെടിയുതിര്‍ത്തയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഡല്‍ഹിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു.

ഇത്തരത്തില്‍ സുരക്ഷയുണ്ടായിരിക്കെ തലസ്ഥാനത്തൊരാള്‍ വെടിയുതിര്‍ത്തത് ആശങ്കക്കിടയാക്കുന്നുണ്ട്.വെള്ള ഷര്‍ട്ടും നീലജീന്‍സും ധരിച്ച ഇയാള്‍ സമീപത്തെ പട്ടേല്‍ ചൌക്ക് മെട്രോ സ്റ്റേഷനിലേക്ക് ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ യുണൈറ്റഡ് എഗെയിന്‍സ്റ്റിന്റെ നേതൃത്വൽവേഗത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പാര്‍ലമെന്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. അക്രമിക്ക് എതിരെ വധശ്രമത്തിനും ആയുധ നിയമപ്രകാരവും കേസെടുത്തു. ഇയാളെ സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

English summary
The police received CCTV footage of the man who tried to assassinate Umar Khalid
topbanner

More News from this section

Subscribe by Email