Saturday September 22nd, 2018 - 5:31:am
topbanner

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി

suji
 പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി

പശുവിനെ സംരക്ഷിക്കാന്‍ ഗോഹത്യ കുറ്റകരമാക്കണമെന്ന് വിഎച്ച്പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജെയിന്‍. ഞായറാഴ്ച അവസാനിപ്പിച്ച ധര്‍മ്മ സന്‍സദിന് ശേഷമാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടത്. ബീഫ് കയറ്റുമതി ചെയ്യുമ്പോള്‍ പശുവിറച്ചി കയറ്റിവിടുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഗോഹത്യയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ ആശങ്കയുള്ളതായും ജെയിന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോരക്ഷകരുമായി ബന്ധപ്പെട്ട 200-ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 20-ല്‍ താഴെ കേസുകളില്‍ മാത്രമാണ് സംഘടനയില്‍ പെട്ടവര്‍ പ്രതികളായിട്ടുള്ളത്. സാമൂഹ്യവിരുദ്ധരും, വ്യാജ ഗോസംരക്ഷകരും നടത്തുന്ന അക്രമങ്ങള്‍ തലയില്‍ ചാര്‍ത്തുകയാണെന്ന് സുരേന്ദ്ര ജെയിന്‍ ആരോപിച്ചു.

ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന കേരളത്തിലെയും, കര്‍ണ്ണാടകത്തിലെയും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെയും വിഎച്ച്പി വിമര്‍ശിച്ചു. ഇവരെല്ലാം കാരണം ഹിന്ദുക്കള്‍ അസ്വസ്ഥരാണെന്ന് ജെയിന്‍ അവകാശപ്പെടുന്നു. പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെടുന്നു.

 

Read more topics: cow,vhp,national animal
English summary
declare cow as a national animal says vhp
topbanner

More News from this section

Subscribe by Email