Saturday September 22nd, 2018 - 10:35:pm
topbanner

മഥുരയില്‍ സംഘര്‍ഷം; പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു

NewsDesk
മഥുരയില്‍ സംഘര്‍ഷം; പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു

മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയിലെ ജവഹര്‍ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21പേര്‍ കൊല്ലപ്പെട്ടു. 40ത്തിലധികം പേര്‍ക്ക് പരുക്കേറ്റു.

ജവഹര്‍ ബാഗില്‍ 260 ഏക്കര്‍ കയ്യേറിയ സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് നടപടിയുണ്ടായത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന കയ്യേറ്റം ഒഴിപ്പിക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നു.

എന്നാല്‍ ഒഴുപ്പിക്കാനെത്തിയ പോലീസിനെതിരെയും അധികൃതര്‍ക്കെതിരെയും 3,000ല്‍ അധികം വരുന്ന സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 200ല്‍ അധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്ന് യു.പി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഥുര എസ്.പി മുകുള്‍ ദ്വിവേദി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കയ്യേറ്റക്കാരെ നേരിടുന്നതിനായി കൂടുതല്‍ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തിരഞ്ഞെടുപ്പ് റദ്ദാക്കുക, ഇപ്പോഴത്തെ രൂപക്ക് പകരം 'ആസാദ് ഹിന്ദ് ഫൗജ്' കറന്‍സി ഉപയോഗിക്കുക, ഒരു രൂപയ്ക്ക് 60 ലീറ്റര്‍ ഡീസലും 40 ലീറ്റര്‍ പെട്രോളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടു വര്‍ഷം മുന്‍പാണ് സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ ഭൂമി കയ്യേറി കുടില്‍ കെട്ടിയത്.

കണ്ണൂര്‍; വെടിയേറ്റു മരിച്ച ജീവനക്കാരി ബാങ്കിലെത്തിയിട്ട് രണ്ടാഴ്ച മാത്രം

റെസ്റ്റൊറന്റിലെ മേശയ്ക്കരികില്‍ വേലക്കാരിയെ നിര്‍ത്തിയ രേണുകാ ചൗധരി വിവാദത്തില്‍

Read more topics: Death, Mathura, police, officer
English summary
Death toll in Mathura clash rises to 21, two police officers among dead
topbanner

More News from this section

Subscribe by Email