topbanner
Sunday February 18th, 2018 - 4:19:pm
topbanner
Breaking News

ദാവൂദിന്റെ സ്വത്തുക്കള്‍ ബുര്‍ഹാനി ട്രസ്റ്റിന്: ലേലം ചെയ്തത് 11.5 കോടി രൂപയ്ക്ക്

Anju NC
ദാവൂദിന്റെ സ്വത്തുക്കള്‍ ബുര്‍ഹാനി ട്രസ്റ്റിന്: ലേലം ചെയ്തത് 11.5 കോടി രൂപയ്ക്ക്

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ റസ്‌റ്റോറന്റ് ഉള്‍പ്പെടെ മൂന്നു വസ്തുവകകള്‍ സൈഫി ബുര്‍ഹാനി അപ് ലിഫ്റ്റ്‌മെന്റ് ട്രസ്്റ്റ് (എസ്ബിയുടി) ലേലത്തില്‍ വാങ്ങി. 11.5 കോടി രൂപയ്ക്കാണ് ദാവൂദിന്റെ സ്വത്തുക്കള്‍ ലേലത്തില്‍ പിടിച്ചത്.

മുമ്പ് മൂന്നു തവണ സ്വത്തുക്കള്‍ ലേലത്തിനു വെച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. രണ്ടു വര്‍ഷം മുമ്പ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന്‍ 4.28 കോടി രൂപയ്ക്ക് റസ്റ്റോറന്റ് ലേലത്തില്‍ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാന്‍ കഴിയാതെ വന്നതിനാല്‍ ഇടപാട് അസാധുവാകുകയായിരുന്നു.

ഇത്തവണ അടിസ്ഥാന വില കുറച്ചാണ് ലേലം നടത്തിയത്. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. മുംബൈയിലെ ബോഹ്ര സമുദായത്തിന്റേതാണ് സൈഫി ട്രസ്റ്റ്.

English summary
dawood ibrahims 3 mumbai properties auctioned off for rs 11.5 crore
topbanner

More News from this section

Subscribe by Email